കര്‍ഷക തൊഴിലാളി പെന്ഷന്
സംസ്ഥാന സര്‍ക്കാരിന്റെ തൊഴില്‍ വകുപ്പ് കൈകാര്യം ചെയ്തിരുന്ന കര്‍ഷക തൊഴിലാളി പെന്‍ഷന്റെ നടത്തിപ്പ് 1993 ലെ ഭരണഘടന ഭേദഗതിയിലുടെ അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി 16.04.1998 ലെ ജി.ഒ.(പി) 18/98/തൊഴില്‍ നമ്പര്‍ ഉത്തരവിലൂടെ പുറപ്പെടുവിച്ച പുതുക്കിയ ചട്ടങ്ങള്‍ പ്രകാരം തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കൈ മാറ്റം ചെയ്തു.ഗ്രാമ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളുമാണ്.ഇപ്പോള്‍ ഈ പെന്‍ഷന്റെ അപേക്ഷ സ്വീകരിക്കലും അനുവദിക്കലും പെന്ഷന് വിതരണവും നടത്തുന്നത്.
നടപടിക്രമങ്ങള്‍.
• നിശ്ചിത അപേക്ഷ ഫോറത്തില്‍ തയ്യാറാക്കിയ അപേക്ഷ, അപേക്ഷകന് താമസിക്കുന്ന ഗ്രാമ പഞ്ചായത്ത്|മുനിസിപ്പാലിറ്റി| കോര്പ്പറേഷന് സെക്രട്ടറിക്കാണ് സമര്‍പ്പിക്കേണ്ടത്. • സര്‍ക്കാര്‍ കാലാ കാലങ്ങളില്‍ നിശ്ചയിക്കുന്ന പെന്ഷന് തുക തദ്ദേശ ഭരണസ്ഥാപനം അയച്ചുകൊടുക്കും. • അപേക്ഷ ലഭിച്ച് 45 ദിവസത്തിനകം പെന്ഷന് അപേക്ഷ തീര്‍പ്പു കല്പിക്കേണ്ടതാണ്. • പെന്ഷന് അപേക്ഷയിന്മേല് തദ്ദേശ ഭരണസ്ഥാപനത്തിന്റെ നിരസിക്കല്‍ അറിയിപ്പ് ലഭിച്ചു 30 ദിവസത്തിനുള്ളില്‍ ജില്ല കളക്ടര്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാവുന്നതാണ്. • സര്‍ക്കാരിനു ഏതു ഉത്തരവും റിവിഷന്‍ അപേക്ഷയിന്മേല് അര്‍ഹനാണെന്ന് കണ്ടാല്‍ പെന്ഷന് അനുവധിക്കാവുന്നതാണ്.
കര്‍ഷക തൊഴിലാളി പെന്‍ഷനു അപേക്ഷിക്കാനുള്ള മാനദണ്ഡങ്ങള്‍ അറിയുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്ഷന്
സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യ ക്ഷേമ വകുപ്പ് കൈകാര്യം ചെയ്തിരുന്ന ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്റെ നടത്തിപ്പ് 1993 ലെ ഭരണഘടന ഭേദഗതിയിലുടെ അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി 13.12.1995 ലെ ജി.ഒ.(പി) 47/95/ നമ്പര്‍ ഉത്തരവിലൂടെ പുറപ്പെടുവിച്ച പുതുക്കിയ ചട്ടങ്ങള്‍ അനുസരിച്ച് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കൈ മാറ്റം ചെയ്തു.ഗ്രാമ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളുമാണ് ഇപ്പോള്‍ ഈ പെന്‍ഷന്റെ അപേക്ഷ സ്വീകരിക്കലും അനുവദിക്കലും പെന്ഷന് വിതരണവും നടത്തുന്നത്. സംസ്ഥാനത് നിലവില്‍ ഉണ്ടായിരുന്ന അഗതി പെന്‍ഷന്റെ ഇനങ്ങളില്‍ ഉള്‍പെട്ട 3 തരം പെന്‍ഷനുകളില്‍ ഒരെണ്ണം ആയിരുന്നു വാര്‍ദ്ധക്യകാല പെന്ഷന് .വിധവ പെന്‍ഷനും വികലാംഗ പെന്‍ഷനുമായിരുന്നു മറ്റു രണ്ടെണ്ണം.13.12.1995 ലെ ഉത്തരവ് പ്രകാരം വാര്‍ദ്ധക്യകാല പെന്ഷന് ദേശീയ വാര്‍ദ്ധക്യകാല പെന്ഷന് എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു.ഈ പെന്‍ഷനു കേന്ദ്ര സര്‍ക്കാരിന്റെ ധന സഹായവും ലഭിച്ചു തുടങ്ങി. പെന്ഷന് ചട്ടങ്ങളിലെ 8-)o ചട്ടപ്രകാരം ജില്ല കളക്ടറുടെ അംഗീകാരവും ഇതിനു ആവശ്യമാണ്. 20 വയസു കഴിഞ പുത്രനുണ്ടെങ്കില്‍ കുടുംബത്തെ സംരക്ഷിക്കുന്നില്ലെന്ന് തദ്ദേശ ഭരണസ്ഥാപനത്തിനു ബോധ്യമാനെന്കില് പെന്‍ഷനു അര്‍ഹതയുണ്ട്.
• നിശ്ചിത അപേക്ഷ ഫോറത്തില്‍ തയ്യാറാക്കിയ അപേക്ഷ, അപേക്ഷകന് താമസിക്കുന്ന ഗ്രാമ പഞ്ചായത്ത്|മുനിസിപ്പാലിറ്റി|കോര്പ്പറേഷന് സെക്രട്ടറിക്കാണ് സമര്‍പ്പിക്കേണ്ടത് • സര്‍ക്കാര്‍ കാലാ കാലങ്ങളില്‍ നിശ്ചയിക്കുന്ന പെന്ഷന് തുക തദ്ദേശ ഭരണസ്ഥാപനം അയച്ചുകൊടുക്കും. • അപേക്ഷ ലഭിച്ച് 45 ദിവസത്തിനകം പെന്ഷന് അപേക്ഷ തീര്‍പ്പു കല്പിക്കേണ്ടതാണ്. • പെന്ഷന് അപേക്ഷയിന്മേല് തദ്ദേശ ഭരണസ്ഥാപനത്തിന്റെ നിരസിക്കല്‍ അറിയിപ്പ് ലഭിച്ചു 30 ദിവസത്തിനുള്ളില്‍ ജില്ല കളക്ടര്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാവുന്നതാണ്. • സര്‍ക്കാരിനു ഏതു ഉത്തരവും റിവിഷന്‍ അപേക്ഷയിന്മേല് അര്‍ഹനാണെന്ന് കണ്ടാല്‍ പെന്ഷന് അനുവദിക്കാവുന്നതാണ്. • അപേക്ഷ സമര്‍പ്പിച്ച മാസത്തിനു അടുത്തമാസം ഒന്നാം തീയതിമുതല്‍ അര്‍ഹതയുണ്ടായിരിക്കുന്നതാണ് . .
ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്ഷന് അപേക്ഷിക്കാനുള്ള മാനദണ്ഡങ്ങള്‍ അറിയുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ഇന്ദിരാ ഗാന്ധി ദേശീയ ഡിസബിലിറ്റി പെന്ഷന് സ്കീം - മാനസികമായി/ശാരീരികമായി വെല്ലുവിളി നേരിടുന്നവര്‍
സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യ ക്ഷേമ വകുപ്പ് കൈകാര്യം ചെയ്തിരുന്ന മാനസികമായി വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള പെന്‍ഷന്റെ നടത്തിപ്പ് 1993 ലെ ഭരണഘടന ഭേദഗതിയിലുടെ അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി 07.04.1997 ലെ ജി.ഒ.(പി) 11/97/ നമ്പര്‍ ഉത്തരവിലൂടെ പുറപ്പെടുവിച്ച പുതുക്കിയ ചട്ടങ്ങള്‍ അനുസരിച്ച് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കൈ മാറ്റം ചെയ്തു.ഗ്രാമ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളുമാണ് ഇപ്പോള്‍ ഈ പെന്‍ഷന്റെ അപേക്ഷ സ്വീകരിക്കലും അനുവദിക്കലും പെന്ഷന് വിതരണവും നടത്തുന്നത്.അംഗ വൈകല്യം തെളിയിക്കുന്നതിന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 40% ശതമാനത്തിലും കൂടുതല്‍ അവശതയുള്ള അപേക്ഷകര്‍ ഈ പെന്‍ഷനു അര്‍ഹരാണ്.
• നിശ്ചിത അപേക്ഷ ഫോറത്തില്‍ തയ്യാറാക്കിയ അപേക്ഷ, അപേക്ഷകന് താമസിക്കുന്ന ഗ്രാമ പഞ്ചായത്ത്|മുനിസിപ്പാലിറ്റി| കോര്പ്പറേഷന് സെക്രട്ടറിക്കാണ് സമര്‍പ്പിക്കേണ്ടത്. • സര്‍ക്കാര്‍ കാലാ കാലങ്ങളില്‍ നിശ്ചയിക്കുന്ന പെന്ഷന് തുക തദ്ദേശ ഭരണസ്ഥാപനം അയച്ചുകൊടുക്കും • അപേക്ഷ ലഭിച്ച് 45 ദിവസത്തിനകം പെന്ഷന് അപേക്ഷ തീര്‍പ്പു കല്പിക്കേണ്ടതാണ്. • പെന്ഷന് അപേക്ഷയിന്മേല് തദ്ദേശ ഭരണസ്ഥാപനത്തിന്റെ നിരസിക്കല്‍ അറിയിപ്പ് ലഭിച്ചു 30 ദിവസത്തിനുള്ളില്‍ ജില്ല കളക്ടര്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാവുന്നതാണ്. • സര്‍ക്കാരിനു ഏതു ഉത്തരവും റിവിഷന്‍ അപേക്ഷയിന്മേല് അര്‍ഹനാണെന്ന് കണ്ടാല്‍ പെന്ഷന് അനുവദിക്കാവുന്നതാണ്.അപേക്ഷ സമര്‍പ്പിച്ച മാസത്തിനു അടുത്തമാസം ഒന്നാം തീയതിമുതല്‍ അര്‍ഹതയുണ്ടായിരിക്കുന്നതാണ് .
ഇന്ദിരാ ഗാന്ധി ദേശീയ ഡിസബിലിറ്റി പെന്‍ഷനു അപേക്ഷിക്കാനുള്ള മാനദണ്ഡങ്ങള്‍ അറിയുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
50 വയസ് കഴിഞ്ഞ അവിവാഹിതരായ വനിതകള്‍ക്കുള്ള പെന്ഷന്
സംസ്ഥാന സര്‍ക്കാരിന്റെ 31.03.2011 ലെ ജി.ഒ.(എം.എസ്)14/2001/ നമ്പര്‍ ഉത്തരവു പ്രകാരം പുതിയതായി നടപ്പിലാക്കിയ പെന്ഷന് പദ്ധതിയാണ് ഇത്.ഗ്രാമ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളുമാണ് ഇപ്പോള്‍ ഈ പെന്‍ഷന്റെ അപേക്ഷ സ്വീകരിക്കലും അനുവദിക്കലും പെന്ഷന് വിതരണവും നടത്തുന്നനടതുന്നത്.വിവാഹിതയല്ലെന്നു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.രണ്ടു വര്‍ഷത്തിലൊരിക്കല്‍ ജീവിച്ചിരിപ്പുന്ടെന്നുള്ളതിനു ഗസറ്റഡ് ഓഫീസര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
• നിശ്ചിത അപേക്ഷ ഫോറത്തില്‍ തയ്യാറാക്കിയ അപേക്ഷ, അപേക്ഷകന് താമസിക്കുന്ന ഗ്രാമ പഞ്ചായത്ത്|മുനിസിപ്പാലിറ്റി| കോര്പ്പറേഷന് സെക്രട്ടറിക്കാണ് സമര്‍പ്പിക്കേണ്ടത്. • സര്‍ക്കാര്‍ കാലാ കാലങ്ങളില്‍ നിശ്ചയിക്കുന്ന പെന്ഷന് തുക തദ്ദേശ ഭരണസ്ഥാപനം അയച്ചുകൊടുക്കും.അപേക്ഷ ലഭിച്ച് 45 ദിവസത്തിനകം പെന്ഷന് അപേക്ഷ തീര്‍പ്പു കല്പിക്കേണ്ടതാണ്. • പെന്ഷന് അപേക്ഷയിന്മേല് തദ്ദേശ ഭരണസ്ഥാപനത്തിന്റെ നിരസിക്കല്‍ അറിയിപ്പ് ലഭിച്ചു 30 ദിവസത്തിനുള്ളില്‍ ജില്ല കളക്ടര്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാവുന്നതാണ്. • സര്‍ക്കാരിനു ഏതു ഉത്തരവും റിവിഷന്‍ അപേക്ഷയിന്മേല് അര്‍ഹനാണെന്ന് കണ്ടാല്‍ പെന്ഷന് അനുവദിക്കാവുന്നതാണ്. • അപേക്ഷ സമര്‍പ്പിച്ച മാസത്തിനു അടുത്തമാസം ഒന്നാം തീയതിമുതല്‍ അര്‍ഹതയുണ്ടായിരിക്കുന്നതാണ് .
50 വയസ് കഴിഞ്ഞ അവിവാഹിതരായ വനിതകള്‍ക്കുള്ള പെന്‍ഷനു അപേക്ഷിക്കാനുള്ള മാനദണ്ഡങ്ങള്‍ അറിയുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ഇന്ദിരാ ഗാന്ധി ദേശീയ വിധവ പെന്ഷന് സ്കീം.
സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യ ക്ഷേമ വകുപ്പ് കൈകാര്യം ചെയ്തിരുന്ന വിധവാ പെന്‍ഷന്റെ നടത്തിപ്പ് 1993 ലെ ഭരണഘടന ഭേദഗതിയിലുടെ അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി 07.04.1997 ലെ ജി.ഒ.(പി) 11/97/ നമ്പര്‍ ഉത്തരവിലൂടെ പുറപ്പെടുവിച്ച പുതുക്കിയ ചട്ടങ്ങള്‍ അനുസരിച്ച് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കൈ മാറ്റം ചെയ്തു.ഗ്രാമ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളുമാണ് ഇപ്പോള്‍ ഈ പെന്‍ഷന്റെ അപേക്ഷ സ്വീകരിക്കലും അനുവദിക്കലും പെന്ഷന് വിതരണവും നടത്തുന്നത്.അഗതി പെന്ഷന് - വിധവ പെന്ഷന് എന്നാണ് മേല്‍ ഉത്തരവില്‍ ഈ പെന്‍ഷന്റെ പേര് പറഞ്ഞിരിക്കുന്നത്.
• നിശ്ചിത അപേക്ഷ ഫോറത്തില്‍ തയ്യാറാക്കിയ അപേക്ഷ, അപേക്ഷകന് താമസിക്കുന്ന ഗ്രാമ പഞ്ചായത്ത്|മുനിസിപ്പാലിറ്റി| കോര്പ്പറേഷന് സെക്രട്ടറിക്കാണ് സമര്‍പ്പിക്കേണ്ടത്. • സര്‍ക്കാര്‍ കാലാ കാലങ്ങളില്‍ നിശ്ചയിക്കുന്ന പെന്ഷന് തുക തദ്ദേശ ഭരണസ്ഥാപനം അയച്ചുകൊടുക്കും. • അപേക്ഷ ലഭിച്ച് 45 ദിവസത്തിനകം പെന്ഷന് അപേക്ഷ തീര്‍പ്പു കല്പിക്കേണ്ടതാണ്. • പെന്ഷന് അപേക്ഷയിന്മേല് തദ്ദേശ ഭരണസ്ഥാപനത്തിന്റെ നിരസിക്കല്‍ അറിയിപ്പ് ലഭിച്ചു 30 ദിവസത്തിനുള്ളില്‍ ജില്ല കളക്ടര്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാവുന്നതാണ്. • സര്‍ക്കാരിനു ഏതു ഉത്തരവും റിവിഷന്‍ അപേക്ഷയിന്മേല് അര്‍ഹനാണെന്ന് കണ്ടാല്‍ പെന്ഷന് അനുവധിക്കാവുന്നതാണ്.അപേക്ഷ സമര്‍പ്പിച്ച മാസത്തിനു അടുത്തമാസം ഒന്നാം തീയതിമുതല്‍ അര്‍ഹതയുണ്ടായിരിക്കുന്നതാണ്.
വിധവാ പെന്‍ഷനു അപേക്ഷിക്കാനുള്ള മാനദണ്ഡങ്ങള്‍ അറിയുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.